29 May Friday

232 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കോഴിക്കോട്‌ 
ജില്ലയിൽ പുതിയതായി കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നത്‌ 232 പേർ. ഇതോടെ 5798 പേരാണ്‌  നിരീക്ഷണത്തിലുള്ളത്‌. 137 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 127 എണ്ണത്തിന്റെ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. 
ഇനി 10 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാൻ ബാക്കിയുള്ളൂ. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത്‌ 14 പേരാണ്‌. 
മെഡിക്കൽ കോളേജിൽ അഞ്ചും ബീച്ച് ആശുപത്രിയിൽ ഒമ്പതുപേരും.  മെഡിക്കൽ കോളേജിൽനിന്ന് മൂന്നു പേരെയും ബീച്ച് ആശുപത്രിയിൽനിന്ന് മൂന്നു പേരെയും ഉൾപ്പെടെ ആറുപേരെ ഡിസ്ചാർജ്‌ ചെയ്തു. 11 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. 
ആരോഗ്യ മന്ത്രി കെ കെ ശൈലജ, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. 
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സൂം വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ അഡ്മിനിസ്‌ട്രേറ്റർമാരുമായി ചർച്ച നടത്തി  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതലായി ഉണ്ടാവണമെന്ന് തീരുമാനിച്ചു.  
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ അനുരാധ, ഡോ. അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top