04 June Thursday

കാട്ടുതീക്ക്‌ പിന്നാലെ അടുത്ത ദുരന്തം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ചിയ്യാരം ജോഫിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ വിതുമ്പുന്ന ഭാര്യ റിഫി

തൃശൂർ
കാട്ടുതീ ഏൽപ്പിച്ച ആഘാതം മാറും മുമ്പാണ്‌ അടുത്ത  ദുരന്തം  തൃശൂരിനെ തേടിയെത്തയത്‌.  നാലുദിവസം മുമ്പാണ്‌ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയുന്നതിനിടെ മൂന്ന്‌ വനപാലകർ മരിച്ചത്‌. അപകടത്തിനു ശേഷവും കാട്ടുതീ അടങ്ങിയില്ല. പിന്നീടും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടർന്നു. അതിനിടെയാണ്‌  ബസപകടത്തിന്റെ   ദുരന്തവാർത്ത.
 ജില്ലയിലെ ഒമ്പതു   ജീവനാണ്‌  പൊലിഞ്ഞത്‌.  ജില്ലയെ  നടുക്കുന്ന വാർത്തയായിരുന്നു ഇത്‌.  ബസിൽ ആകെയുണ്ടായിരുന്ന 48 പേരിൽ 22 പേരും തൃശൂർ സ്വദേശികളായിരുന്നു. 18 പേരാണ്‌ തൃശൂരിലേക്ക്‌ ടിക്കറ്റെടുത്തിരുന്നത്‌. പരിക്കേറ്റവരിൽ ചിലർ കോയമ്പത്തൂരിലേയും തിരുപ്പൂരിലേയും ആശുപത്രിയിൽ ചികിത്സ തേടി. 
ചിലർ വിദഗ്‌ധചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക്‌ യാത്രതിരിച്ചു. 
തൃശൂരിന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചാണ്‌ ഈ വ്യാഴാഴ്‌ച കടന്നുപോയത്‌.പ്രളയത്തിനു ശേഷം ജില്ലയിൽ ഏറ്റവുമധികം ആൾനാശമുണ്ടാകുന്ന ദുരന്തമാണിത്‌. കുറാഞ്ചേരിയിലെ  ഉരുൾപൊട്ടലിൽ 19 പേരുൾപ്പെടെ 78 പേരാണ്‌ 2018 ലെ പ്രളയത്തിൽ മരിച്ചത്‌.
പ്രധാന വാർത്തകൾ
 Top