20 March Wednesday

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഇടതുപക്ഷ വിജയം അനിവാര്യം: ഷേക്ക‌് പി ഹാരിസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

 

കൽപ്പറ്റ
രാജ്യത്തിന്റെ ഭരണഘടനയും മതേതത്വവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന‌്  ഷേക്ക‌് പി ഹാരിസ‌് പറഞ്ഞു. 
നേരത്തെ കോൺഗ്രസായിരുന്ന പലരും ഇന്ന‌് ബിജെപിയാണ‌്. ബിജെപിയുടെ എംപിമാർ പോലും പഴയ കോൺഗ്രസാണ‌്. അടുത്ത‌് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത‌് കോൺഗ്രസായിരുന്നു. എന്നാൽ മന്ത്രിസഭ രൂപീകരിച്ചത‌് ബിജെപിയാണ‌്. കർണാടകയിൽ കോൺഗ്രസായി വിജയിച്ചവർ ബിജെപിയിൽ ചേർന്നു. ബാക്കിയുള്ളവരെ റിസോർട്ടിൽ പൂട്ടിയിടേണ്ട ഗതികേടാണ‌്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ‌് സ്ഥാനാർഥിയായി വിജയിച്ചവർ പാർലമെന്റിൽ ബിജെപിയാവില്ലെന്ന‌് ആർക്കുംഒരു ഉറപ്പുമില്ല. ഇതിനകം കേരളത്തിലെ പല കോൺഗ്രസ‌് നേതാക്കളും ഇന്ന‌് ബിജെപിയിലാണെന്ന‌് നാം ഓർക്കണം.
അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും ബിജെപി എന്നും സ്വീകരിച്ചത‌് വർഗീയ കലാപമാണ‌്. ഗുജറാത്തിലും യുപിയിലുമെല്ലാം ഇത‌് കണ്ടു. ഇത്തരം വർഗീയ നിലപാടുകൾക്ക‌് ബദലാവാൻ കോൺഗ്രസിന‌് സാധിക്കില്ല.  പലയിടത്തും ബിജെപിയുടെ വർഗീയകാർഡാണ‌് കോൺഗ്രസും ഇറക്കുന്നത‌്. അധികാരത്തിൽ വന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന‌് പറയുന്നത‌് ഇപ്പോൾ കോൺഗ്രസുകാരാണെന്നും ഷേക്ക‌് പി ഹാരിസ‌് പറഞ്ഞു. 
 

 

പ്രധാന വാർത്തകൾ
 Top