21 February Friday

ഇന്ത്യയെ വിഭജിക്കരുത്: സാംസ്കാരിക യാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരികയാത്ര ചെറുകുന്ന് കതിരുവയ്‌ക്കും തറക്ക് സമീപം പ്രൊഫ. വി എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണപുരം 
ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക മാർച്ച് സംഘടിപ്പിച്ചു. പാപ്പിനിശേരി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ചെറുകുന്ന് തറയിൽ തുടങ്ങിയ മാർച്ച് ചൈനാ ക്ലേ, ഇരിണാവ്, പാപ്പിനിശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പാപ്പിനിശേരി റെയിൽവേ ഗേറ്റിൽ സമാപിച്ചു. ഗായക സംഘവും നാടകസംഘവും സാംസകാരിക മാർച്ചിനൊപ്പമുണ്ടായി.
ചെറുകുന്നുതറക്ക് സമീപം കഥാകൃത്ത് വി എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. കെ കെ റാം സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡന്റ്‌ നാരായണൻ കാവുമ്പായി, ഉത്തരമേഖലാ സെക്രട്ടറി ജിനേഷ് കുമാർ എരമം, കൊൽക്കത്ത ജില്ലാ സെക്രട്ടറി സി നാരായണൻ, കെ വി ശ്രീധരൻ,   ടി പി വേണുഗോപാലൻ, ടി കെ ദിവാകരൻ,  ടി ടി കുഞ്ഞിക്കണ്ണൻ, എൻ ഷൈജു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു എ വി അജയകുമാർ അധ്യക്ഷനായി. വി വി പവിത്രൻ സ്വാഗതം പറഞ്ഞു. പാപ്പിനിശേരി ഈസ്റ്റ് യൂണിറ്റിന്റെ  ആസാദി നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
 Top