21 February Thursday

മുത്തൂറ്റ‌് ജീവനക്കാരിൽനിന്ന‌് ശമ്പളം പിടിച്ചെടുക്കുന്നത‌് നിർത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

 കോട്ടയം

മുത്തൂറ്റ‌് ഫിനാൻസിലെ ജീവനക്കാരിൽ നിന്ന‌് അന്യായമായി ശമ്പളം പിടിച്ചെടുക്കുന്നത‌് അവസാനിപ്പിക്കണമെന്ന‌് നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ(സിഐടിയു) മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് കോട്ടയം റീജണൽ സമ്മേളനം ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ ബിസിനസ‌് ജീവനക്കാരുടെ പ്രവർത്തനങ്ങളിലൂടെ കമ്പനിക്ക‌് ലഭിക്കുന്നുണ്ട‌്. വായ‌്പ എടുത്ത ഇടപാടുകാരൻ പണയംവച്ച പണ്ടം കളവ‌് നടത്തിയതാണെന്ന‌് കണ്ടെത്തുമ്പോൾ പണയവസ‌്തു കമ്പനി വിട്ടുകൊടുക്കണം. ഇതുവഴി ഉണ്ടാകുന്ന നഷ്ടം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന‌് പിടിച്ചെടുക്കുകയാണ‌് പതിവ‌്. ഇതിൽ നിന്ന‌് കമ്പനി പിന്മാറണം. അനധികൃതമായി പിടിച്ചെടുത്ത തുക ജീവനക്കാർക്ക‌് തിരികെ നൽകണം. 
സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ റീജണൽ പ്രസിഡന്റ‌് എസ‌് അനീഷ‌്കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി പി സബിത രകതസാക്ഷി പ്രമേയവും റീജണൽ കമ്മിറ്റിയംഗം ശാന്തികൃഷ‌്ണ അനുശോചന പ്രമേയവും അവതരിപ്പിച്ചു. റീജണൽ സെക്രട്ടറി എബിൻ മാത്യു റിപ്പോർട്ടും മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രതീഷ‌് കെ ദാസ‌് സ്വാഗതവും അലക‌്സ‌് ജോയി നന്ദിയും പറഞ്ഞു. 
  ഭാരവാഹികൾ:  എസ‌് അനീഷ‌്കുമാർ(പ്രസിഡന്റ‌് ),   എബിൻ മാത്യു, പാർവതി അനൂപ‌്, പി വി വിമൽ(വൈസ‌്പ്രസിഡന്റുമാർ ), രതീഷ‌് കെ ദാസ‌്(സെക്രട്ടറി), കെ എൻ ശ്രീജിത്ത‌്, ജിജോ ഫ്രാൻസിസ‌്, ജോസ‌്കുട്ടി തോമസ‌്(ജോയിന്റ‌് സെക്രട്ടറിമാർ), വി ഡി സനീഷ‌് (ട്രഷറർ ). ഒമ്പതംഗ എക‌്സിക്യുട്ടീവ‌് കമ്മിറ്റിയെയും 27 അംഗ റീജണൽ കമ്മിറ്റിയെയും  തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top