18 February Monday

എംജി സർവകലാശാലയിലെ ഗവേഷകസമരം ഉടൻ പരിഹരിക്കണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019
തിരുവനന്തപുരം
എംജിസർവകലാശാലയിൽ നടക്കുന്ന ഗവേഷകസമരം ഉടൻ പരിഹരിക്കണമെന്ന‌് എസ‌്എഫ‌്ഐ ആവശ്യപ്പെട്ടു. എംഫിൽ വിദ്യാർഥികൾക്ക് ഫെലോഷിപ‌് അനുവദിക്കുക, മുഴുവൻ ഗവേഷകവിദ്യാർഥികൾക്കും സർവകലാശാല ഫെലോഷിപ‌് ലഭ്യമാക്കുക, ഫെലോഷിപ‌് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് എസ്എഫ്ഐയും ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷനും 
അനിശ്ചിതകാല രാപ്പകൽസമരം നടത്തുന്നത്. 
സർവകലാശാലകൾ അറിവ് ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രങ്ങളാണ‌്. 
സമരം പത്തുദിവസം പിന്നിട്ട സാഹചര്യത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന വിഷയങ്ങൾ അടിയന്തരമായി ചർച്ചചെയ്ത് പരിഹരിച്ച് സർവകലാശാലയിൽ മികച്ച അക്കാദമിക ഗവേഷണത്തിനുള്ള സാഹചര്യം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top