02 December Monday

വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാതല വിദ്യാഭ്യാസ പുരസ്കാരവും ആനുകൂല്യ വിതരണവും 
ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്‌

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലാതല വിദ്യാഭ്യാസ പുരസ്കാരവും ആനുകൂല്യങ്ങളും വിതരണംചെയ്തു. ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. 
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്‌ പുരസ്കാരം നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ ചികിത്സ ആനുകൂല്യ സഹായം വിതരണം ചെയ്‌തു.  കൗൺസിലർ വന്ദനബൽരാജ് മാലിന്യമുക്ത നവകേരളം പ്രതിജ്ഞചൊല്ലിക്കൊടുത്തു. കെ വി കുഞ്ഞിരാമൻ, എ വാസുദേവൻ നായർ, ഗംഗാധരൻ പള്ളിക്കാപ്പിൽ, വി വി ബാലകഷ്ണൻ,  മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ, കെ അമ്പാടി, ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ആർ വിപിൻ സ്വഗതവും ടി ബാബു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top