07 December Tuesday
പോത്തൻകുന്നിടിഞ്ഞു

ജനപ്രതിനിധികൾ രക്ഷപ്പെട്ടത് 
തലനാരിഴയ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

എളവള്ളി ചേലൂർ പോത്തൻകുന്ന് ഇടിഞ്ഞ നിലയിൽ

പാവറട്ടി
എളവള്ളി-, കണ്ടാണശേരി പഞ്ചായത്തുകൾ പങ്കിടുന്ന പോത്തൻ കുന്നിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണു. 
ജനപ്രതിനിധികൾ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. പ്രദേശത്ത് കല്ലുവെട്ടിയ വലിയ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജിയോ ഫോക്സിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ കെ ഡി വിഷ്ണു, എൻ ബി ജയ, ടി സി മോഹനൻ, സെക്രട്ടറി തോമസ് രാജൻ, ബാങ്ക് ഡയറക്ടർ കെ പി രാജു, പി പി മോഹനൻ, പി സി ബിജു എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച കുന്നിന്റെ മുകളിലെത്തി. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ വലിയ ശബ്ദത്തോടെ സമീപത്തെ കുന്നിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു
  വർഷങ്ങൾക്കു മുമ്പ് പോത്തൻകുന്ന് പ്രദേശത്ത് വലിയ ചെങ്കൽമടയായിരുന്നു. സമീപവാസികളുടെ എതിർപ്പിനെത്തുടർന്നാണ് കല്ലുവെട്ടൽ നിർത്തിവച്ചത്. 30 മീറ്റർ താഴ്ചയിലാണ് കല്ല് വെട്ടിനീക്കിയിട്ടുള്ളത്. അടിഭാഗത്തെ മഞ്ഞയും കറുപ്പും നിറമുള്ള മണ്ണ് മഴ മൂലം നനഞ്ഞുകുതിർന്ന അവസ്ഥയിലാണ്. 
  കുന്നിന്റെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയമിക്കുന്നതിന് ജില്ലാ    കലക്ടറോട് ആവശ്യപ്പെടും. 
മുരളി പെരുനെല്ലി എംഎൽഎയുമായി കൂടിയാലോചിച്ച് റവന്യൂ, പൊലീസ്, ജിയോളജി, മൈനിങ് ഉദ്യോഗസ്ഥരുടെയും കണ്ടാണശേരി-, എളവള്ളി ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ച്‌ തൽസ്ഥിതി തരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌  പ്രസിഡന്റ്‌  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top