08 December Wednesday

വീരാൻകുട്ടിയും കുടുംബവും ഇനി സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പുളിക്കൽ പൈക്കാരതൊടി വീരാൻകുട്ടിയുടെ 
കുടുംബത്തെ കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസി​ന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കൊണ്ടോട്ടി

പുളിക്കൽ പതിനഞ്ചാം വാർഡ് കൊട്ടപ്പുറം കുന്നത്ത് പൈക്കാരതൊടി വീരാൻകുട്ടിയും കുടുംബവും ഇനി സിപിഐ എമ്മിനൊപ്പം.  മുസ്ലിംലീഗിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ്‌ വീരാൻകുട്ടിയും മരുമക്കൾ ബുഷ്റയും റസീനയും ഉൾപ്പെടെയുള്ളവർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് കുടുംബത്തെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. പുളിക്കൽ ലോക്കൽ സെക്രട്ടറി പി ടി നജ്മുദ്ദീൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം പാറപ്പുറം അബ്ദുറഹ്മാൻ (ഇണ്ണി), കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർമരായ കെ പി നിമിഷ, ഷാഹിദ, പുളിക്കൽ ലോക്കൽ കമ്മിറ്റി അംഗം പാറക്കൽ വേലായുധൻ, കൊട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി ജംഷീർ, സിറാജ് സൈദലവി, ഖാലിദ്, സിറാജ് കൈനിക്കര, ഉണ്ണി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top