30 November Tuesday

നബിദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

സുബുലുസ്സലാം മദ്രസയുടെ നേതൃത്വത്തിൽ വളപട്ടണത്ത് സംഘടിപ്പിച്ച നബിദിനറാലി

കണ്ണൂർ
 സൗഹാർദത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ അന്നദാനം, മൗലീദ് പാരായണം, പതാക ഉയർത്തൽ എന്നിവ നടന്നു. നബിദിന സമ്മേളനങ്ങളും സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ മിക്കയിടത്തും ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.  നഗരങ്ങളിലും  റാലികളുണ്ടായില്ല. മദ്രസകളിൽ കുട്ടികളുടെ കലാപരിപാടികളും അന്നദാനവുമുണ്ടായി. കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി  കക്കാടും വളപട്ടണത്തും നബിദിന റാലി സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top