07 December Tuesday

മേക്കാട്ട് ഖോ ഖോ അക്കാദമി ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

 നീലേശ്വരം

ജില്ല ഖോ-ഖോ സീനിയർ ചാമ്പ്യൻഷിപ്പിൽ പുരുഷ-, വനിതാ ടീമിനങ്ങളിൽ മേക്കാട്ട് ഖോ-ഖോ അക്കാദമി ചാമ്പ്യന്മാർ. അച്ചാംതുരുത്തി പ്രിയദർശിനി ക്ലബ് ഇരുവിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. 
മടിക്കൈ മേക്കാട്ട് നടന്ന ചാമ്പ്യൻഷിപ്പിൽ ആറ് പുരുഷ ടീമും മൂന്ന് വനിത ടീമുകളുമാണ് പങ്കെടുത്തത്‌. വിജയികൾക്ക്‌ സുരേശൻ കണ്ണോത്ത് സമ്മാനം നൽകി. 29 നും 30 നും കോഴിക്കോട് നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെയും  തെരഞ്ഞെടുത്തു. ജില്ലാപുരുഷ  ടീമിനെ കാലിച്ചാംപൊതിയിലെ സുബിനും വനിത ടീമിനെ  മേക്കാട്ടെ മാളവികയും നയിക്കും. 
 ജില്ലാ സ്പോട്സ് കൗൺസിലംഗം അനിൽ ബങ്കളം മത്സരം ഉദ്ഘാടനം ചെയ്തു. പി ഗംഗാധരൻ അധ്യക്ഷനായി. കെ പി ശ്രീധരൻ, ഗോപിനാഥൻ അച്ചാംതുരുത്തി, ജറീനജോണി, കെ എം സ്മിത, യു വി സജീഷ്, പി രാജൻ എന്നിവർ സംസാരിച്ചു. ഒ അജയൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top