03 December Friday

പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമകൾ’ എന്ന 
പുസ്തകച്ചർച്ച മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമകൾ’ എന്ന പുസ്തകത്തെക്കുറിച്ച്‌ ചർച്ച സംഘടിപ്പിച്ചു. തലച്ചിറ പി കെ വി ​ഗ്രന്ഥശാല, കരിക്കം ജനകീയ വായനശാല, സദാനന്ദപുരം അച്യുതമേനോൻ സ്മാരക വായനശാല എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. കൊട്ടാരക്കര പ്രസ്‌ ഫോറം ഹാളിൽ മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ എസ് ഷാജി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൺ,  ടി കെ വിനോദൻ, കെ ഒ രാജുക്കുട്ടി, കെ ജി തോമസ്, ടി സുനിൽകുമാർ, ടി എസ് ജയചന്ദ്രൻ, ബിനു മാത്യൂ, കിരൺബോധി, രാഹുൽ രാജീവ്, റെജിമോൻ ലൂക്കോസ്, അരവിന്ദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top