02 December Wednesday

മേളം നിലച്ച്‌ ജീവിതം

കെ സുരേഷ്‌കുമാര്‍Updated: Tuesday Oct 20, 2020

സോപാനം വാദ്യകലാക്ഷേത്രത്തിലെ ചെണ്ടകൾ പൊട്ടിയ നിലയിൽ

 
മാന്നാർ
കൊറോണ മഹാമാരിയുടെ വ്യാപനത്തിൽ ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളിലേക്ക്‌ ഒതുങ്ങിയതോടെ ചെണ്ടവാദ്യകലാകാരന്മാരുടെ ജീവിതം വഴിമുട്ടുന്നു‌.
 കോവിഡ്‌ കൊണ്ടുപോയ കഴിഞ്ഞ സീസണിന്റെ ദുരിതം നീണ്ടുപോകുന്നതിന്റെ നിരാശയിലാണ്‌ ഇവർ. എട്ട് മാസമായി വരുമാനം നിലച്ചതോടെ പട്ടിണിയെ നേരിടുകയാണ്‌ പലരും. 
ക്ഷേത്രവുമായി ബന്ധപ്പെട്ട മിക്ക ചടങ്ങുകൾക്കും ചെണ്ടവാദ്യം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. 
രോഗവ്യാപനത്തോടെ എല്ലാം അവതാളത്തിലായി. നിരവധി ക്ഷേത്രങ്ങളിൽ നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ്.
 ഉത്സവാഘോഷങ്ങൾക്ക് പുറമെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷ്‌ഠ, കാവുകളിലെ നൂറു പാലും, പറയെടുപ്പ്, എതിരേൽപ്പ് ഉൾപ്പെടെയുള്ള പൊതുചടങ്ങുകളിലും നിറസാന്നിധ്യമായ ചെണ്ടവാദ്യകലാകാരന്മാരുടെ കുടുംബങ്ങൾ  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നേ ബുദ്ധിമുട്ടുകയാണ്. 
ബുധനൂർ പഞ്ചായത്ത് എണ്ണയ്‌ക്കാട് ഗ്രാമത്തിൽ ചന്ദ്രികാലയത്തിൽ ആർ എൽ വി ശ്യാം ശശിധരൻ നടത്തുന്ന സോപാനം വാദ്യകലാക്ഷേത്രത്തിലെ 350-ഓളം കലാകാരന്മാരുടെ ഉപജീവനം അനിശ്‌ചിതത്വത്തിലായി. 
കുട്ടികൾക്ക് ചെണ്ടമേളം, കളരിപ്പയറ്റ്, യോഗ, മാജിക്ക്‌ എന്നിവ പരിശീലിപ്പിച്ചിരുന്ന ഇവിടം ആളൊഴിഞ്ഞു. 
കഴിഞ്ഞ പ്രളയത്തിൽ ചെണ്ട ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ നശിച്ചു. പരിപാടികൾ ഇല്ലാതായതോടെ ഇപ്പോൾ തുകൽപൊട്ടി വാദ്യോപകരണങ്ങൾ നശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top