23 November Monday

120 പേർക്കുകൂടി കോവിഡ്‌ പിടിവിടുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
കാസർകോട്‌
ജില്ലയിൽ  120 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 107 പേർക്ക് സമ്പർക്കത്തിലൂടെയും ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരും ആറ് പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ  കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് കോവിഡ് ചികിത്സയിലുളളത്. ഇതിൽ 2370 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 
7 മരണംകൂടി 
ഏഴുപേർ കൂടി  കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോടോംബേളൂർ പഞ്ചായത്തിലെ കമ്മാടൻ (70), മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഹാജിറ പി (65), കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഗുരുവ (85), മംഗൽപാടി പഞ്ചായത്തിലെ നോന ഫിറോസ അബ്ദുള്ള (68), ചെങ്കള പഞ്ചായത്തിലെ ഗോപാലൻ (58), കാഞ്ഞങ്ങാട് നഗരസഭയിലെ രവീന്ദ്രനാഥ് (66), കാസർകോട് നഗരസഭയിലെ പ്രഭാകരൻ (52) എന്നിവരാണ്‌ മരിച്ചത്‌. 
നിരീക്ഷണത്തിൽ 4606 പേർ
വീടുകളിൽ 3698 പേരും സ്ഥാപനങ്ങളിൽ 908 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്. പുതിയതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ ഉൾപ്പടെ പുതിയതായി 218 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 116339. (ആർ ടി പി സി ആർ-45559, ആന്റിജൻ-69250, ആന്റിബോഡി -940, ട്രൂനാറ്റ് -340) . 110 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 251 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.  228 പേരെ ഡിസ്ചാർജ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top