21 November Thursday

ഐടിഐക്ക് പുതിയ കെട്ടിടം 2.18 കോടിയുടെ കിഫ്ബി അനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കോട്ടത്തറ ഐടിഐ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സന്ദർശിക്കുന്നു

 

പൊന്നാനി
കോട്ടത്തറ ഐടിഐക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. പുതിയ കെട്ടിടവും അനുബന്ധ സൗകര്യ വികസനത്തിനുമായി രണ്ട് കോടി പതിനെട്ട് ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് കിഫ്ബി അനുമതി നല്‍കി. പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭ്യമായിരുന്നു. 
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഐടിഐ സന്ദർശിച്ചു. പുതിയ കെട്ടിടവും സൗകര്യവും വർധിക്കുന്നതോടെ നിലവിൽ ഇലക്ട്രീഷ്യൻ ട്രേഡ് മാത്രമുള്ള സ്ഥാപനത്തിൽ മെക്കാനിക്കൽ മോട്ടോർ വെഹിക്കിള്‍ ട്രേഡും യാഥാർഥ്യമാവും. 
ഇരുനിലകളില്‍ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ ഐടി ലാബ്, ഡ്രോയിങ് ഹാൾ, കോൺഫറൻസ് ഹാൾ, ഓഫീസ് ആന്‍ഡ് സ്റ്റാഫ് റൂം, പ്രാക്ടിക്കൽ ഹാൾ എന്നിവയുണ്ടാകും. കേരള കൺസ്ട്രക്ഷൻസ് കോർപറേഷനാണ് നിർമാണ ചുമതല. 
ഐടിഐ സൂപ്രണ്ട് എ പ്രീത, പട്ടികജാതി വികസന ഓഫീസർ വി കെ മുനീർ റഹ്മാൻ, കൺസ്ട്രക്ഷൻ കോർപറേഷൻ പ്രോജക്ട് മാനേജർ പി ടി നാരായണൻ എന്നിവർ സംബന്ധിച്ചു.
പ്രധാന വാർത്തകൾ
 Top