13 November Wednesday

സർവകലാശാലകൾ മാതൃകയാവണം: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

തേഞ്ഞിപ്പലം 
 ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ സർവകലാശാലകള്‍ നീതിയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവണമെന്ന്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കലിക്കറ്റ് സർവകലാശാലയില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിന്‌ നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി കെട്ടിടവും അനിമല്‍ ഹൗസും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  വിദ്യാര്‍ഥികളുടെ പരാതികള്‍ സർവകലാശാലാ തലത്തില്‍തന്നെ പരിഹരിക്കണം. 
വിദ്യാര്‍ഥികളെ ചിന്തിക്കാന്‍ പഠിപ്പിക്കുകയും മുമ്പിലുള്ള അറിവുകളെ ചോദ്യംചെയ്യാന്‍ പ്രാപ്തരാക്കുകയുമാണ് വേണ്ടത്‌. അനിമല്‍ ഹൗസിലെ ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ പരമ്പരാഗത വിജ്ഞാന ശാഖകളെ വളരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top