18 November Monday

എൽഡിഎഫ‌് വിജയം ആവർത്തിക്കും: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
അരൂർ
അരൂർ എന്നും ഇടതുപക്ഷത്തിന്‌ അടിത്തറയുള്ള മണ്ഡലമാണ‌്. അധ്വാനിക്കുന്ന ജനവിഭാഗമാണ‌് ഇവിടുത്തെ കരുത്ത‌്. അവരാകട്ടെ എന്നും ഇടതുപക്ഷത്തോടൊപ്പമാണ‌്. ചിട്ടയായ പ്രവർത്തനമാണ‌് എൽഡിഎഫ‌് നടത്തിയത്. 183 ബൂത്തുകൾ കേന്ദ്രീകരിച്ച‌് 1800 ൽ അധികം കുടുംബയോഗങ്ങൾ ചേർന്നു. മന്ത്രിമാരും എംഎൽഎമാരും ഘടകകക്ഷി നേതാക്കളും പങ്കെടുത്ത കുടുംബയോഗങ്ങളിൽ വൻ ജനപങ്കാളിത്തം. 
മണ്ഡലത്തിന്റെ പൊതുവായ വികസനവും ചർച്ചയായ കുടുംബയോഗങ്ങളിൽ  ജപ്പാൻ കുടിവെള്ളപദ്ധതിയും പെരുമ്പളംപാലം ഉൾപ്പടെ റോഡുകളും പാലങ്ങളും തുറവൂർ ആശുപത്രിയും പിഎച്ച‌്സികളും ഹൈടെക്കായ വിദ്യാലയങ്ങളും എൽഡിഎഫിന്റെ വികസനമാത‌ൃകയ‌്ക്കുള്ള അംഗീകാരമായി. ഇനി ഏറ്റെടുക്കേണ്ട വികസന പ്രശ‌്നങ്ങളും ഉയർന്നു. ഗ്രാമീണ റോഡ്‌ നവീകരിക്കൽ, കുടിവെള്ളപദ്ധതിയുടെ പൈപ്പ‌് ലൈൻ നീട്ടൽ,  വെള്ളക്കെട്ട‌് തടയൽ, മാലിന്യ സംസ‌്കരണം, പ്രളയ ദുരിതാശ്വാസത്തിന്റെ തുടർസഹായം തുടങ്ങിയവയാണ്‌ ഉയർന്നുവന്നത്‌. മത്സ്യത്തൊഴിലാളിമേഖലയിലെ സർക്കാർ ഇടപെടൽ ഏറെ മാറ്റമുണ്ടാക്കിയത‌് കാണാനായി. ശബരിമല വിഷയം പറഞ്ഞ‌് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച യുഡിഎഫിന്റെയും ബിജെപിയുടെയും കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞതാണ‌് മറ്റൊരനുഭവം. 
വയലാറിന്റെ മണ്ണിൽവന്ന‌് കെപിസിസി പ്രസിഡന്റുതന്നെ പുന്നപ്ര﹣-വയലാർ രക്തസാക്ഷികളെ അവഹേളിക്കാനും എൽഡിഎഫ‌് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചത‌്  അവർക്കുതന്നെ തിരിച്ചടിയാകുന്നതാണ‌് കണ്ടത‌്.  
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ‌്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമുൾപ്പടെ എൽഡിഎഫിന്റെ നേതാക്കൾ പങ്കെടുത്ത പൊതുയോഗങ്ങളിലെ സ‌്ത്രീകളുടെയും യുവാക്കളുടെയും വർധിച്ച പങ്കാളിത്തവും എൽഡിഎഫ‌് വിജയം ആവർത്തിക്കുമെന്നു വ്യക്തമാക്കുന്നു.  
പ്രധാന വാർത്തകൾ
 Top