13 November Wednesday

"പച്ചക്കുരുപ്പുകൾ’ നാളെമുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

പച്ചക്കുരുപ്പുകള്‍ നാടകവേദിയില്‍ നടന്ന പരിശീലനം

ചാരുംമൂട്
കുട്ടികളുടെ സ്ഥിരം നാടകവേദി "പച്ചക്കുരുപ്പുകൾ’ക്ക് ചുനക്കരയിൽ തുടക്കമാകുന്നു. എൻഎസ്എസ് കരയോ​ഗം ഹാളിൽ തിങ്കളാഴ്‌ച വൈകിട്ട് 6.30ന് നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്യും. വില്യം ​ഗോൾഡിന്റെ ‘ലോർഡ് ഓഫ് ഫ്ലൈസ്’ എന്ന നോവലിനെ ആധാരമാക്കി സജി തുളസീദാസ് രചനയും സംവിധാനവും നിർവഹിച്ച "ചായം തേച്ച മുഖങ്ങൾ’ ആണ് ആദ്യനാടകം. 
 13 കുട്ടികൾ അരങ്ങിലെത്തും. നാടകം ഒരു സമഗ്ര പാഠ്യപദ്ധതി, പഠനമാധ്യമം എന്നീ പ്രായോഗിക വിദ്യാഭ്യാസ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്‌ത്രീയമായി പരിശീലനം നേടിയവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ചുനക്കര വൈഖരി കളക്റ്റീവ് എന്ന ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക കൂട്ടായ്‌മയാണ് നാടകവേദിയുടെ അണിയറയിൽ.
പ്രധാന വാർത്തകൾ
 Top