23 October Friday

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ചവർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

സബീല, നൗഫൽ, ഇബിൻ

ഓയൂർ
പൂയപ്പള്ളിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച്‌ വിലങ്ങുമായി രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. കേസിലെ രണ്ടാംപ്രതി മുഹമ്മദ് റാഫിയാണ്‌ പൊലീസിനെ ആക്രമിച്ച്‌ വിലങ്ങുമായി രക്ഷപ്പെട്ടത്‌. പൊലീസിനെ ആക്രമിച്ച റാഫിയുടെ ഭാര്യയെയും രണ്ടുമക്കളെയും റിമാൻഡ്‌ ചെയ്‌തു. 
 കേസിലെ മുഖ്യപ്രതി ഓയൂർ മീയന സുരാജ് ഭവനിൽ സുമേഷി‌ (32)നെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തിരുന്നു. റാഫിയെ പിടികൂടാൻ ഓയൂർ മീയന പുല്ലേരിയിൽ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. റാഫിക്ക്‌ വിലങ്ങിടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ ഭാര്യ സബീല (45) മക്കളായ നൗഫൽ (24), ഇബിൻ (21) എന്നിവർ വെട്ടുകത്തിയും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. തുടർന്ന്‌ റാഫി രക്ഷപ്പെട്ടു. ആക്രമണത്തിൽ മൂന്നു പൊലീസുകാർക്ക്‌ പരിക്കേറ്റു. 
 എഎസ്ഐ ഹരികുമാർ, അനിൽകുമാർ, സിപിഒ ലിജു വർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ഓയൂർ സിഎച്ച്സിയിൽ ചികിത്സ തേടി.  റാഫിയുടെ ഭാര്യയെയും മക്കളെയും പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സോണി ഹൗസിൽ ജെയിംസിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ മാലയും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന തുണികളും എടിഎം കാർഡ് മോഷ്‌ടിച്ച്‌ 20,000 രൂപയുമാണ് പ്രതികൾ‌ തട്ടിയെടുത്തത്‌.  
റാഫിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ഇരുപത്തഞ്ചോളം കേസുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top