25 October Sunday

മഴ കനത്തു ബേഡകം കുട്ടിയാനത്ത് ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ബേഡകം 
അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയെ തുടർന്ന് മലയോരത്ത് വ്യാപക നഷ്ടം. കുട്ട്യാനത്ത് ഉരുൾപൊട്ടലുണ്ടായി. താലൂക്ക് സർവേയർ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള കുന്നിൻ ചെരുവിലെ തെങ്ങിൻ തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. മണ്ണിടിഞ്ഞ് കുഞ്ഞിരാമന്റെ പറമ്പിലെ കുളം പൂർണമായും മൂടി. മണ്ണിടിഞ്ഞതോടെ ബേഡകം ചേരിപ്പാടി റോഡിനും ഭീഷണിയായി.
കെ കുഞ്ഞിരാമൻ എം എൽ എ , പഞ്ചായത്ത് പ്രസിഡന്റ്‌ സി രാമചന്ദ്രൻ, എ മാധവൻ, എം ധന്യ, കൃഷ്ണവേണി, സിപിഐ എം നേതാക്കളായ എം അനന്തൻ, ജയപുരം ദാമോദരൻ, വില്ലേജ് റവന്യൂ അധികാരികൾ , പൊലീസ് എന്നിവർസ്ഥലത്തെത്തി.  മണ്ണിടിച്ചൽ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അറിയിച്ചു.
കുമ്പഡാജെ പഞ്ചായത്തിലെ മുക്കൂറിൽ പുലർച്ചെ അഞ്ചിന് മണ്ണിടിഞ്ഞു. ശാന്തപ്പ റൈയുടെ വീടിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് തകർന്നു. ആളപായമില്ല. വീടിന്റെ ഒരു ഭാഗം മണ്ണ്  മൂടി. ഗാഡിഗുഡ്ഡ ചാക്കട്ടടി കുഞ്ഞിമൂല ചള്ളന്തടുക്ക റോഡ് മണ്ണിടിഞ്ഞു തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top