08 August Saturday

ദുരിതാശ്വാസ നിധി: സിപിഐ എം സമാഹരിച്ചത്‌ 2.14 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 

മലപ്പുറം
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജില്ലയിലെ സുമനസ്സുകളിൽനിന്ന്‌ സിപിഐ എം സമാഹരിച്ചത്‌ 2,14,08,813 രൂപ. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം 19ന്‌ വൈകിട്ടുവരെ ഘടകങ്ങൾ സമാഹരിച്ച തുകയാണിത്‌. 
ബ്രാഞ്ചുകളുടെ നേതൃത്വത്തിലായിരുന്നു ഫണ്ട്‌ ശേഖരണം. നിലമ്പൂർ, എടക്കര ഏരിയാ കമ്മിറ്റികളിലെ  പ്രളയ ദുരിതം ഏറെ ബാധിച്ച പ്രദേശങ്ങളെ ഫണ്ട്‌ ശേഖരണത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ലഭിച്ച തുക ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അയച്ചുകൊടുക്കും. ദുരിതാശ്വാസ നിധി സമാഹരണം വൻ വിജയമാക്കിയ മുഴുവൻ മനുഷ്യസ്‌നേഹികളെയും സിപിഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്‌തു. ലഭിച്ച തുക ഏരിയാ കമ്മിറ്റികൾ തിരിച്ച്‌ ചുവടെ: മലപ്പുറം–- 34,41,673, മഞ്ചേരി–- 18,43,351, പെരിന്തൽമണ്ണ–- 17,70,007, മങ്കട–- 17,60,081, കൊണ്ടോട്ടി–- 14,05,000, തിരൂരങ്ങാടി–- 14,68,510, എടപ്പാൾ–- 13,21,500, വണ്ടൂർ–- 13,69,773, വളാഞ്ചേരി–- 12,80,535, പൊന്നാനി–- 12,73,000, തിരൂർ–- 12,02,000, കോട്ടക്കൽ–- 11,95,000, അരീക്കോട്‌–- 7,61,318, താനൂർ–- 7,64,065, നിലമ്പൂർ–- 2,94,000, എടക്കര–- 84,000, ജില്ലാ കമ്മിറ്റിയിൽ ലഭിച്ചത്‌–- 1,75,000. ആകെ–- 2,14,08,813.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top