16 November Saturday

പി കെ ശ്രീമതി ഒരു ലക്ഷവും രണ്ടു സ്വർണവളകളും നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 കണ്ണൂർ

പ്രളയക്കെടുതികളിൽപ്പെട്ടുഴലുന്ന സഹജീവികൾക്കായി മുൻ എംപിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ കൈയ്യയച്ച സഹായം. 
ഒരു ലക്ഷം രൂപയും രണ്ടു സ്വർണവളകളുമാണ്‌ അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്‌. തിരുവനന്തപുരത്തെ ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ  ചെക്കും വളകളും ഏൽപ്പിച്ചു. രണ്ടു പവനിലേറെ വരുന്നതാണ്‌ വളകൾ. 
കഴിഞ്ഞ വർഷം  പി കെ ശ്രീമതിയും കുടുംബവും രണ്ടര ലക്ഷം രൂപയാണ്‌ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്‌.

 

പ്രധാന വാർത്തകൾ
 Top