18 September Wednesday

സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം ജാഗ്രതയോടെ കാണണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കാസർകോട്  

മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയിൽ ക്രിസ്ത്യൻ പള്ളിയും വീടും ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തെ ജാഗ്രതയോടെ കാണണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. കുഴപ്പങ്ങൾക്ക് കാരണക്കാരായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടത്തെ അടിച്ചമർത്താൻ പൊലീസ് ശക്തമായ നടപടികളെടുക്കണം.
നാട്ടുകാർ ഒന്നടങ്കം എതിർക്കുന്ന മണൽമാഫിയക്കെതിരെയും കടൽക്കരയിലെ മണലൂറ്റിനെതിരെയും അധികൃതർക്ക് പരാതി നൽകിയ റീത്തഫെലിക്സ് ഡിസൂസയെ വീട് കയറി ആക്രമിച്ച സംഭവത്തിലും പള്ളി ആക്രമിച്ച സംഭവത്തിലും പ്രതികളെ പിടികൂടാൻ  നടപടി ഊർജിതമാക്കണം.പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഗുഢാലോചനക്കാരെ ഉൾപ്പെടെ പുറത്തുകൊണ്ടുവരുന്ന സമഗ്രാന്വേഷണം നടത്തണം.വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടന്നതായി സംശയിക്കാവുന്ന സാഹചര്യം ഇവിടെയുണ്ട്.
സാമൂഹ്യ വിരുദ്ധ ശക്തികളെ ഒറ്റെപ്പെടുത്താനും നാടിന്റെ സമാധാനം സൂക്ഷിക്കാനും ജനം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top