16 August Sunday

എംപിയുടെ കിറ്റ്‌ വിതരണം: പ്രതിഷേധിച്ച യുവതിക്ക്‌ കോൺഗ്രസ്‌ നേതാവിന്റെ അധിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
തൃക്കരിപ്പൂർ
എംപിയുടെ കലക്‌ഷൻ സെന്ററിലെ അരി വിതരണം. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത യുവതിയെ അപമാനിക്കാൻ ശ്രമം. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ തൃക്കരിപ്പൂരിൽ പ്രവർത്തിച്ച എംപി യുടെ കലക്‌ഷൻ സെന്ററിൽനിന്ന്‌ കോൺഗ്രസ് നേതാക്കൾ സ്വന്തക്കാർക്ക് മറിച്ച് നൽകിയത് വിവാദമായതോടെ ഡിസിസി വൈസ് പ്രസിഡന്റ് പി കെ ഫൈസൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണൻ അപമാനിക്കാൻ ശ്രമിച്ചത്. എംപി യുടെ കിറ്റ് വിതരണത്തിനിടെ ഒളവറ മാവിലങ്ങാട് കോളനിയിൽ എത്തിയ കോൺഗ്രസ് നേതാക്കൾ അർഹതയില്ലാത്തവർക്ക് കൊടുത്തത് ചോദ്യം ചെയ്ത യുവതിയെയാണ്  ആക്ഷേപിച്ചത്. യുവതി തൃക്കരിപ്പൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖമാണ് കോൺഗ്രസ് നേതാക്കൾ കോളനിയിൽ നടത്തിയ സ്വജനപക്ഷപാതം പുറത്ത് കൊണ്ടുവന്നത്. നാല് പേർ മാത്രമാണ് വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മാറി താമസിച്ചത്. എന്നിരിക്കെ സ്വന്തക്കാരായ 14 പേർക്ക് കിറ്റ് നൽകിയത് ഏത്: മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലെന്ന് യുവതി പ്രതികരിച്ചിരുന്നു. കൂടാതെ എം പി ഫണ്ടിൽ നിന്നാണന്ന് പറഞ്ഞ് കോളനിക്കാരെ തെറ്റിദ്ധരിപ്പിച്ചതും യുവതി വെളുപ്പെടുത്തിയിരുന്നു. 
എം പിയെ വെള്ളപൂശാനുള്ള വാർത്താസമ്മേളനത്തിൽ നിന്നും ഐ വിഭാഗം വിട്ട് നിന്നു. തൃക്കരിപ്പൂരിലെ എ വിഭാഗം തെറ്റായ നടപടിയിൽ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പുകാർ മാറി നിന്നത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top