Deshabhimani

ഭവനരഹിതർക്ക് 100 വീട്‌ നിർമിച്ചുനൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 01:55 AM | 0 min read

കായംകുളം
ലയൺസ് മിഷൻ 25ന്റെ ഭാഗമായി 100 വീട്‌ നിർമിച്ചുനൽകുമെന്ന് ലയൺസ് ഡിസ്ട്രിക്‌ട്‌ ഗവർണർ എം എ വഹാബ് പറഞ്ഞു. കായംകുളം ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിൽ സംസാരിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി 10 ഏക്കർ സ്ഥലം അനുവദിച്ച് നൽകിയിട്ടുണ്ട്. ഇത് കൂടാതെ കമ്യൂണിറ്റി മാരേജ്, മെഗാ മെഡിക്കൽ ക്യാമ്പുകൾ അടക്കം 25 മെഗാ പദ്ധതികളും പ്രഖ്യാപിച്ചു. 
പദ്ധതികൾ റീജണൽ ചെയർമാൻ മുരളിപിള്ള ഉദ്ഘാടനംചെയ്‌തു. സലിം അപ്‌സര അധ്യക്ഷനായി. ആർ കെ പ്രകാശ്, രവികുമാർ കല്യാണിശേരിൽ, ഹരീഷ് ബാബു, കെ ശശീന്ദ്രൻ, ജയശ്രീപ്രകാശ്, ലൌ റാം, സജീദേവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രവീന്ദ്രൻ (പ്രസിഡന്റ്‌) സുൾഫിക്കർ മയൂരി (സെക്രട്ടറി), കെ തുളസീധരൻപിള്ള (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home