Deshabhimani

അവകാശദിനാചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 01:54 AM | 0 min read

ആലപ്പുഴ
ബാങ്ക് ദേശസാൽക്കരണത്തിന്റെ 55–-ാം വാർഷിക ദിനത്തിൽ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് -കേരള ജില്ലാ കേന്ദ്രങ്ങളിൽ അവകാശദിനം ആചരിച്ചു. ആലപ്പുഴ വൈഎംസിഎയ്‌ക്ക് സമീപം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുല്ലയ്‌ക്കൽ ശാഖ പരിസരത്ത് കൂട്ടധർണ നടത്തി. എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. 
പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, സ്വകാര്യ ബാങ്ക് ജീവനക്കാർക്കും എക്‌സ്‌ഗ്രേഷ്യ അനുവദിക്കുക, വിരമിച്ച ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുക, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ലഘൂകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എൻ കെ ശ്രീകുമാർ, ബി സി ഉണ്ണികൃഷ്‌ണൻനായർ, അബ്‌ദുൾ ജലീൽ, എം ബാബു, ജി രാജശേഖരൻനായർ, അച്ചു ശശിധരൻ, കെ ആർ അനിൽ ശശികുമാർ, പി എം പ്രമോദ് എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

0 comments
Sort by

Home