18 September Saturday
പൊന്നാനി സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക്‌

ഓർമയാകുന്നു, ഒരു കാലം കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

പൊന്നാനി സബ്‌ ട്രഷറി കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റുകെട്ടി മറച്ച നിലയിൽ

 

 
പൊന്നാനി 
നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്ക്‌ തലയുയർത്തിനിൽക്കുന്ന കെട്ടിടത്തിലെ  പൊന്നാനി സബ് ട്രഷറി  ഇനി ഓർമ. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന്‌  ട്രഷറി പ്രവർത്തനം ചന്തപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ധനവകുപ്പ് അനുമതി നൽകി.
ശക്തമായ മഴയിൽ മേൽക്കൂരയിൽ ടാർപോളിന്‍ ഷീറ്റ് കെട്ടിയാണ്‌ കെട്ടടത്തിന്റെ ചോർച്ച  തടഞ്ഞിരുന്നത്. കെട്ടിട ഭാഗങ്ങൾ ദ്രവിച്ച് വീണതോടെ ട്രഷറിയുടെ പ്രവർത്തനം  മാറ്റുന്നതിന്  ധനവകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക്‌ ട്രഷറി പ്രവർത്തനം മാറും.   
1888ൽ ബ്രിട്ടീഷ് ഭരണകാലത്ത്‌ പണിത കെട്ടിടത്തിലാണ്‌ കോടതി, സബ് രജിസ്ട്രാർ ഓഫീസ്, ഫിഷറീസ്, ട്രഷറി, എഇഒ ഓഫീസ് അടക്കം ഒമ്പത്‌ ഓഫീസുകൾ പ്രവർത്തിക്കുന്നത്‌. താലൂക്ക് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. പിന്നീട്‌ സിവിൽ സ്‌റ്റേഷനിലേക്ക്‌ മാറി. ട്രഷറി റവന്യു വകുപ്പിൽനിന്ന്‌ മാറി പ്രത്യേക വകുപ്പായി മാറിയെങ്കിലും പ്രവർത്തനം ഇവിടെ തുടർന്നു.  
മറ്റ് ഓഫീസുകളും കെട്ടിടത്തിൽനിന്ന് മാറാനുള്ള തയ്യാറെടുപ്പിലാണ്.
കോടതിയുടെ പ്രവർത്തനം സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനുള്ള അനുമതി ലഭ്യമായിട്ടുണ്ട്.  
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടതായി പി നന്ദകുമാർ എംഎൽഎ പറഞ്ഞു. 
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്ത് മുസ് രിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം സംരക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top