11 August Thursday

ഡൽഹിയിലെ പൊലീസ്‌ അതിക്രമത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തിനുനേരെ പൊലീസ്‌ അതിക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ്  പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തിന് നേരെ  പൊലീസ്‌ അതിക്രമം നടത്തിയതിലും അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപിയെ കസ്‌റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. എ വി ശിവപ്രസാദ്, അനീഷ് കുറുമ്പാലം, വി പി അമ്പിളി, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്‌ഘാടനം ചെയ്തു. ശ്രീജിത്ത്‌ രവീന്ദ്രൻ അധ്യക്ഷനായി. കെ സജേഷ് സ്വാഗതം പറഞ്ഞു. കൊടക്കാട് കെ കനേഷ്, സി വി ശരത്, കെ വി ഉമേഷ്‌, കെ ജുനേഷ് എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ടിൽ സിവി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എം എൻ പ്രസാദ് അധ്യക്ഷനായി. സജിൻ രാജ്‌ സ്വാഗതം പറഞ്ഞു. ബേത്തൂർപാറയിൽ ടി കെ മനോജ്‌ ഉദ്‌ഘാടനം ചെയ്തു. രാഗേഷ് അധ്യക്ഷനായി. കെ സുധീഷ് സ്വാഗതം പറഞ്ഞു. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. പുത്തിഗെയിൽ അബ്ദുൾ ഹക്കീം, പ്രദീപ്‌ കുമാർ, അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. കാനത്തൂരിൽ മനോജ്‌ ഇരിയണ്ണി ഉദ്‌ഘാടനം ചെയ്‌തു. ഗോകുൽ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top