05 August Thursday

മൂന്നാം തരംഗം: ജില്ലാ ഭരണവിഭാഗം 
ഒരുക്കം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
മഞ്ചേരി
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ  ജില്ലാ ഭരണവിഭാഗം ഒരുക്കം തുടങ്ങി. ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ ബെഡ്ഡുകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ വർധിപ്പിക്കാനുള്ള നടപടികളാണ്‌ വേഗത്തിലാക്കിയത്‌. അരീക്കോട്, തിരൂരങ്ങാടി, വണ്ടൂർ, മലപ്പുറം, മാറഞ്ചേരി, കുറ്റിപ്പുറം, ചുങ്കത്തറ, കാളികാവ്, ഊർങ്ങാട്ടിരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കും.  മണ്ഡലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടുന്ന പ്രത്യേകം ആശുപത്രികൾ ഒരുക്കും.
കുട്ടികളെ  കൂടുതലായി ബാധിച്ചേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള ശിശുരോഗ വിദഗ്‌ധർക്ക്‌ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഐസിയു ഒരുക്കും.-
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top