25 July Sunday

പരിശോധനയ്‌ക്കും പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

 മലപ്പുറം

കോവിഡ്‌ മൂന്നാം തരംഗം പ്രതിരോധിക്കാൻ ചികിത്സാ സൗകര്യങ്ങൾക്കൊപ്പം പരിശോധനയ്‌ക്കും വിപുലമായ പദ്ധതി. രോഗലക്ഷണമുള്ളവരെയും സമ്പർക്കത്തിൽ വന്നവരെയും മുഴുവൻ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വ്യാപനം നിയന്ത്രണവിധേയമാക്കുകയും രോഗം നേരത്തെ കണ്ടെത്തി തീവ്രതയും മരണസാധ്യതയും കുറയ്ക്കുകയുമാണ്‌ ലക്ഷ്യമെന്ന്‌ ഡിഎംഒ കെ സക്കീന പറഞ്ഞു. ക്രിട്ടിക്കൽ കെയർ കിടക്കകളുടെ ആവശ്യം കുറയ്‌ക്കാനാകും.
■ തദ്ദേശ സ്ഥാപനത്തിലെ കോവിഡ് ലക്ഷണമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണം. ഇതിനായി ആശുപത്രികളിലും ക്ലിനിക്കുകളിലും ലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകും. സ്വകാര്യ ക്ലിനിക്കിലെയും ആശുപത്രിയിലെയും ഡോക്‌ടർമാർക്ക് രോഗികളെ പരിശോധനയ്ക്ക്‌ അയക്കേണ്ട സൗജന്യ പരിശോധനാ കേന്ദ്രത്തിന്റെ വിവരങ്ങളും നൽകും. ലക്ഷണമുള്ളവരെ ആർആർടി മുഖേന വീടുകളിൽനിന്ന് പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കണം.
■ രോഗികളുമായി സമ്പർക്കമുണ്ടായ എല്ലാവരും അവസാന സമ്പർക്കംവന്ന് അഞ്ചു ദിവസത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകുന്ന സമ്പർക്ക പട്ടിക പ്രകാരമാണ് ആളുകളെ ആർആർടി മുഖേന പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കേണ്ടത്. വീട്ടിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ വീട്ടിലെ എല്ലാവരെയും, അയൽക്കാരിലും കുടുംബത്തിലും അടുത്തു ഇടപഴകുന്നവരെയും പരിശോധിക്കണം. ലക്ഷണമുള്ളവർക്ക്‌ ഉടൻ പരിശോധനയ്ക്ക് വിധേയമാവാം.
■ സ്ഥാപനത്തിൽ ആരെങ്കിലും പോസിറ്റീവായാൽ അവിടെയുള്ള എല്ലാവരെയും അഞ്ചാം ദിവസം സ്ക്രീനിങ് ടെസ്റ്റ് ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top