04 August Wednesday

നൂറുശതമാനം അടച്ചിടൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

വാരാന്ത ലോക്‌ഡൗണിന്റെ ഭാഗമായി മിഠായിത്തെരുവിൽ അടഞ്ഞുകിടക്കുന്ന കടകൾ

കോഴിക്കോട്‌
കോവിഡിനെ പ്രതിരോധിക്കാൻ ശനിയാഴ്‌ച നടപ്പാക്കിയ സമ്പൂർണ അടച്ചുപൂട്ടലിനോട്‌ പൂർണമായും സഹകരിച്ച്‌ ജനം.   അടിയന്തരാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങിയില്ല.  കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
മരുന്നുകടകളും ചികിത്സാ സംബന്ധമായ സ്ഥാപനങ്ങളും മാത്രമേ തുറന്നുള്ളൂ. അവശ്യസേവന മേഖലയിലെ ചുരുക്കം ചില സർക്കാർ ഓഫീസുകളുമുണ്ടായി. പാഴ്‌സൽ സർവീസ്‌ മാത്രമായി ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബേക്കറികളും രാത്രി ഏഴ്‌ വരെ പ്രവർത്തിച്ചു. ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും മറ്റുമുള്ള വാഹനങ്ങളേ നിരത്തിലുണ്ടായിരുന്നുള്ളൂ. പൊലീസ്‌ പരിശോധനയും കർശനമാക്കി. നഗരത്തിലും ജില്ലയുടെ പല ഭാഗങ്ങളിലും ചെക്ക്‌ പോയിന്റുകളും ബാരിക്കേഡുക്കളും സ്ഥാപിച്ചാണ്‌ പരിശോധന. ഞായറാഴ്‌ചയും പൂർണ അടച്ചിടലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top