05 August Thursday

വായനശാലക്കായി പുസ്തകം വായിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ഇയ്യങ്കോട് പൊളിച്ചുമാറ്റിയ ദേശപോഷിണി വായനശാല പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നടന്ന പുസ്തകം വായിച്ച് പ്രതിഷേധം

 

നാദാപുരം
ഇയ്യങ്കോട് ദേശപോഷിണി വായനശാല കെട്ടിടം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട്  യുവാക്കളുടെ  പ്രതിഷേധം.  വായനശാല കെട്ടിടം പൊളിച്ചുമാറ്റിയ ഭൂമിയിലാണ് വായനശാലയുടെ ഭാരവാഹികളും പ്രവർത്തകരുമായിരുന്ന പ്രദേശവാസികളായവർ പുസ്തകം വായിച്ച് പ്രതിഷേധിച്ചത്.  1957ൽ എഴുത്തുകാരൻ  ഇയ്യങ്കോട് ശ്രീധരന്റെ അച്ഛൻ 
മണ്ണംപൊയിൽ നാരായണക്കുറുപ്പ്,  പൊട്ടൻ മീത്തൽ കുഞ്ഞിരാമൻ, മരങ്ങാട്ട് ബാലക്കുറുപ്പ് തുടങ്ങിയവർ ചേർന്ന്  ആവോലം കല്ലാച്ചി റോഡി 14 സെന്റ്‌  ഭൂമി വാങ്ങിയാണ് വായനശാല സ്ഥാപിച്ചത്.
ഒരു നാടിന്റെ  കലാ സാംസ്കാരിക മുന്നേറ്റത്തിന് കരുത്തുപകർന്ന വായനശാല രണ്ടുവർഷം മുമ്പാണ് പഞ്ചായത്ത് പൊളിച്ചു മാറ്റിയത്. തുടർ സാക്ഷരതാ പ്രവർത്തനം നടക്കുന്നതും   ഈ കെട്ടിടത്തിലായിരുന്നു. ബഡ്സ്‌ സ്കൂളും ഡിജിറ്റൽ ലൈബ്രറിയും ഉൾപ്പെടെ ആധുനിക സൗകര്യത്തോടെ കെട്ടിടം പണിയുമെന്ന ഉറപ്പില്ലാണ് പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റിയത്. കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്‌. സമരത്തിന്‌ വിനോദൻ മൊട്ടേമ്മൽ, ഫൈസൽ വെള്ളിയോടംകണ്ടി, സുരേഷ് ചീളിയിൽ, സുലൈമാൻ തയ്യിൽ, സുനിൽ പാറക്കുന്നത്ത്, വിനു മീത്തലെപറമ്പത്ത്, വി രാധാകൃഷ്ണൻ  എന്നിവർ നേതൃത്വം നല്കി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top