17 November Sunday

കുട്ടനാട്‌ രണ്ടാം കൃഷിക്ക്‌ ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jun 20, 2019

എടത്വ കൃഷിഭവനിൽപ്പെട്ട പച്ച തെങ്കരപച്ച പാടത്ത് രണ്ടാം കൃഷി ആരംഭിച്ചപ്പോൾ

 
മങ്കൊമ്പ്
പുഞ്ചക്കൃഷിയുടെ റെക്കോഡ് വിളവെടുപ്പിന്റെ ആവേശത്തിൽ രണ്ടാംകൃഷിയിറക്കാനൊരുങ്ങുകയാണ് കുട്ടനാട്ടിലെ കർഷകർ. 5930 ഹെക്‌ടറിലാണ് ഇക്കുറി രണ്ടാംകൃഷി. ചമ്പക്കുളം എഡിഎയുടെ പരിധിയിൽ 5660 ഹെക്ടറും വെളിയനാട് എഡിഎയിൽ 270  ഹെക്‌ടറുമാണ് രണ്ടാംകൃഷി. ഇതിൽ 1110 ഹെക്‌ടർ പാടശേഖരത്ത് വിത കഴിഞ്ഞു. ചമ്പക്കുളം 117, നെടുമുടി 221, എടത്വാ 650, തലവടി 92 ഹെക്‌ടറിൽ വിത കഴിഞ്ഞു. 
 കൈനകരിയിൽ രണ്ടാംകൃഷിയുടെ ഒരുക്കത്തിലാണ് കർഷകർ. വെളിയനാട് എഡിഎയുടെ കീഴിലുള്ള നീലംപേരൂർ പഞ്ചായത്തിൽ 83 ഹെക്‌ടറും രാമങ്കരിയിൽ 34, പുളിങ്കുന്ന്192 ഹെക്‌ടറിലുമാണ് രണ്ടാംകൃഷി. 
  വിതയ‌്ക്കായി പാടമൊരുക്കൽ പൂർത്തിയായിവരുന്നു. കാലവർഷം നല്ലരീതിയിൽ പെ‌യ‌്ത‌് ഓരുവെള്ളം പൂർണമായി ഒഴിഞ്ഞാൽ എത്രയും വേഗം കൃഷി തുടങ്ങാനാവും. കഴിഞ്ഞ പ്രളയകാലത്ത് മടവീഴ‌്ചയുണ്ടായ പാടശേഖരങ്ങൾക്കു സർക്കാർ ഫണ്ടു നൽകി മടകുത്തിയെങ്കിലും പുറംബണ്ടുകളുടെ അവസ്ഥ പഴയപടിയാണ്. കിഴക്കൻവെള്ളത്തിന്റെ ക്രമാതീതമായ വരവാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ കാരണം. 
അധികജലം കടലിലേക്ക് ഒഴുക്കി കളയാനുള്ള ജലനിർഗമ മാർഗങ്ങൾ തുറന്നുകൊടുത്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന് പ്രളയകാലത്ത് നിർദ്ദശമുണ്ടായിരുന്നു. തോട്ടപ്പള്ളി പൊഴിമുറിക്കലും തണ്ണീർമുക്കം ബണ്ടിലെ മണൽച്ചിറകൾ നീക്കുന്ന നടപടികളും വേഗത്തിലാണ‌്. ജൂലൈ പകുതിയോടെ കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ വിത പൂർണമാകും.
പ്രധാന വാർത്തകൾ
 Top