22 October Tuesday

ദേശാഭിമാനി ആലപ്പുഴ എഡിഷൻ വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഒന്നാം വാർഷികാഘോഷം ജനറൽ മാനേജർ കെ ജെ തോമസ്‌ കേക്കുമുറിച്ച്‌ ഉദ്‌ഘാടനം ചെയ്യുന്നു. ചീഫ്‌ എഡിറ്റർ പി രാജീവ്‌, റസിഡന്റ്‌ എഡിറ്റർ പി എം മനോജ്‌, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ തുടങ്ങിയവർ സമീപം

ആലപ്പുഴ
ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. മണ്ണഞ്ചേരി ആപ്പൂരിലെ യൂണിറ്റ‌ിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ കെ ജെ തോമസ‌് കേക്കുമുറിച്ചു ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. സമ്മേളനം കെ ജെ തോമസ‌് ഉദ‌്ഘാടനം ചെയ‌്തു. ചീഫ‌് എഡിറ്റർ പി രാജീവ‌് അധ്യക്ഷനായി.  
 സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, റസിഡന്റ‌് എഡിറ്റർ പി എം മനോജ‌്, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാൽ, മണ്ണഞ്ചേരി പഞ്ചായത്ത‌് പ്രസിഡന്റ‌് എം എസ‌് സന്തോഷ‌്കുമാർ എന്നിവർ സംസാരിച്ചു. 
 ആലപ്പുഴ യൂണിറ്റ‌് മാനേജർ രഞ്ജിത്ത‌് വിശ്വം സ്വാഗതവും ന്യൂസ‌് എഡിറ്റർ എം എൻ ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു.
 

ഇടതുപക്ഷ മുന്നേറ്റത്തിൽ ദേശാഭിമാനിക്ക‌് വലിയ പങ്ക‌്: കെ ജെ തോമസ‌്

ആലപ്പുഴ
ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിൽ ദേശാഭിമാനിയുടെ പങ്ക‌് വളരെ വലുതാണെന്ന‌് ജനറൽ മാനേജർ കെ ജെ തോമസ‌്. കേരളത്തിലെ പാർടി മുഖപത്രങ്ങളിൽ ഏറ്റവും സ്വീകര്യതയുള്ളത‌് ദേശാഭിമാനിക്കാണ‌്. സംസ്ഥാനത്തെ മിക്കവാറും പാർടികൾക്ക‌് മുഖപത്രങ്ങളുണ്ട‌്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ‌്തമായി പൊതു സ്വീകാര്യത കൂടുതൽ ദേശാഭിമാനിക്കാണ‌്. ഇന്ത്യയിലെ രാഷ‌്ട്രീയ പത്രങ്ങളിൽ ഒന്നാംസ്ഥാനവും ദേശാഭിമാനിക്കാണ‌്. സിപിഐ എമ്മിന്റെ ബഹുജനാടിത്തറയാണ‌് ദേശാഭിമാനിയുടെ കരുത്ത‌്. 
ലോക‌്സഭാ തെരഞ്ഞെടുപ്പിലെ തോൽവി താൽക്കാലികമാണ‌്. ഇതിനു മുമ്പും സമാനമായ പരാജയം ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട‌്. പക്ഷേ മുമ്പത്തേക്കാൾ കരുത്തോടെ തിരിച്ചുവന്ന ചരിത്രമാണുള്ളത‌്. ഇക്കുറിയും ഇതാവർത്തിക്കും. ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും മൂന്നോട്ടുള്ള പ്രയാണത്തിൽ ദേശാഭിമാനിക്ക‌് വലിയ പങ്ക‌് വഹിക്കാനുണ്ട‌്. ഈ സാഹചര്യത്തിൽ രാ‌ഷ‌്ട്രീയത്തിലെ ശരിയായ മാതൃകയായി മുന്നോട്ടു പോകാൻ ദേശാഭിമാനിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 
 

വളർച്ച ഉത്തരവാദിത്വം വർധിപ്പിക്കുന്നു: പി രാജീവ‌്

സ്വന്തം ലേഖകൻ

ആലപ്പുഴ
ഇന്ത്യൻ റീഡർഷിപ്പ‌് സർവേയിൽ കേരളത്തിലെ ദിനപത്രങ്ങളിൽ വായനക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത‌് ദേശാഭിമാനിയുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നുവെന്ന‌് ചീഫ‌് എഡിറ്റർ പി രാജീവ‌് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മൊത്തം വായനക്കാരുടെ എണ്ണത്തിൽ 17 ശതമാനം വർധനയാണ‌് പത്രം നേടിയത‌്. അതേസമയം മനോരമയ‌്ക്കും മാതൃഭൂമിക്കും ഒമ്പതു ശതമാനമാണ‌് വർധന. ദേശാഭിമാനിയുടെ വളർച്ച അഭിമാനകരമാണ‌്. ഈ മികവ‌്  നിലനിർത്താനും കൂടുതൽ ജനങ്ങളിലേക്കെത്താനുമുള്ള ഭാരിച്ച ഉത്തരവാദിത്തമാണ‌് മുന്നിലുള്ളത‌്. 
പാർടി പത്രമായി തുടങ്ങി പൊതുപത്രമായി മാറിയ ദേശാഭിമാനിക്ക‌് പൊതു സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ട‌്. അതേസമയം ഇനിയും കൂടുതൽ വായനക്കാരിലേക്കെത്തേണ്ടതുണ്ട‌്. പരമ്പരാഗത വായനക്കാർക്കു പുറമെ വനിതകളിലേക്കും യുവാക്കളിലേക്കും എത്താൻ കഴിയണം. ഒരേ സമയം പാർടി പത്രവും പൊതുപത്രവുമായാണ‌് ദേശാഭിമാനി പ്രവർത്തിക്കുന്നത‌്. ഈ ചുമതല നിർവഹിക്കാൻ പത്രത്തിനു കഴിയുന്നുണ്ട‌്. 
കൂടുതൽ പ്രൊഫഷണലാകുന്നതിനു ഭാഗമായി ദേശാഭിമാനിയിൽ വലിയ മാറ്റങ്ങളാണ‌് നടപ്പാക്കിക്കൊണ്ടിരിക്കുന്നത‌്. ജീവനക്കാരുടെ നിയമനം മുതൽ വാർത്താശേഖരണത്തിൽ വരെ പ്രൊഫഷണലായ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഈ മാറ്റങ്ങൾ മികവ‌് വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top