15 October Tuesday

ആശുപത്രിയിലൊരുങ്ങി കുട്ടികളുടെ ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

മെഡിക്കൽ േകാളേജ്‌ ആശുപത്രിയിലെ നന്മ ലൈബ്രറി ജി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന കുട്ടികൾക്കിനി അക്ഷരമധുരം നുകരാം. യുവ എഴുത്തുകാരുടെ സംഘടനയായ ‘നന്മ’യുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ലൈബ്രറിയെരുങ്ങി. ശിശുരോഗ വിഭാഗം സർജറി വാർഡിൽ ‘നൻമ അക്ഷരക്കൂട്ടം’എന്ന പേരിലാണ‌് പ്രവർത്തനം. ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ, ചിത്രം വരക്കാനുള്ള ബുക്കുകൾ, കളർ പെൻസിൽ തുടങ്ങിയവയുണ്ട‌്. വനിതാ പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട‌്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ‘അക്ഷരക്കൂട്ടം’ ലൈബ്രറി ഉദ്ഘാടനം ചെയ‌്തു. നൂറുദ്ദീൻ ഹാഫിയത്ത് അധ്യക്ഷനായി.ആശുപത്രി സൂപ്രണ്ട് ഡോ. ആർ വി രാംലാൽ, ശിശുരോഗ വിഭാഗം സർജറി മേധാവി ഡോ. സാം വർക്കി, നഴ്സിങ‌് സൂപ്രണ്ട് അമ്പിളി ദാസ് എന്നിവർ കുട്ടികൾക്ക് സമ്മാനം വിതരണംചെയ‌്തു. 
ബ്ലോക്ക് പഞ്ചായത്തംഗം യു എം കബീർ, ഷമീർ പട്ടരുമഠം, സിയാദ് പുറക്കാട്, സിസ്റ്റർ ഷീല എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top