16 September Monday

മുഖ്യമന്ത്രി നാളെ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
ആലപ്പുഴ
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11ന‌് കളപ്പുര ശക്തി ഓഡിറ്റോറിയത്തിൽ കെ ആർ ഗൗരിയമ്മയുടെ 101–-ാം ജന്മദിനാഘോഷം മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്യും. പകൽ 12ന‌് ഇഎംഎസ‌് സ‌്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറും. പകൽ മൂന്നിന‌് ഹരിപ്പാട‌് റവന്യൂ ടവറിന്റെയും പൊലീസ‌് ക്വാർട്ടേഴ‌്സിന്റെയും ഉദ‌്ഘാടനവും അദ്ദേഹം നിർവഹിക്കും. പല്ലന കുമാരകോടിയിൽ നവീകരിച്ച കുമാരനാശാൻ സ്‌മാരകം വൈകിട്ട‌് നാലിന‌് ഉദ‌്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top