21 September Saturday

വരൂ; വായനയുടെ ചിറകിലേറാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 കാസർകോട‌്

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  കലക്ടർ ഡോ. ഡി സജിത് ബാബു നിർവഹിച്ചു.  കാസര്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ നഗരസഭ ചെയര്‍പേഴ്‌സണ്‍  ബിഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി പ്രഭാകരന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍, 
എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി പി വേണുഗോപാല്‍,  കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഗീത ജി തോപ്പില്‍, പി കെ സുരേഷ്, കെ വി രാഘവന്‍,  സി സുകുമാരന്‍, പി ദിലീപ് കുമാര്‍, പി ദാമോദരന്‍, എം എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.  പ്ലസ്ടു വിദ്യാര്‍ഥിനി നബീസത്ത് ടി പി മിസിരിയ പുസ്തകാസ്വാദനം  നടത്തി.  കവികളായ സി എം വിനയചന്ദ്രന്‍, വി ശ്രീനിവാസന്‍ എന്നിവര്‍ കവിതാവതരണം നടത്തി. ഉദയന്‍ കുണ്ടംകുഴി നാടന്‍പാട്ട് അവതരിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top