06 July Wednesday

ഡോ. രാമചന്ദ്ര ഡോമിന് വിമാനത്താവളത്തിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
 
കൊണ്ടോട്ടി
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ പാർലമെന്റിൽ പങ്കെടുക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോമിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിദ്യാർഥി നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. 
വ്യാഴാഴ്‌ച രാവിലെ 10ന് ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽനിന്നാണ് ഡോം കരിപ്പൂരിലെത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ, എസ്എഫ്ഐ നേതാക്കളായ ജിത്തുലാൽ, ഗംഗാ സൗരവ്, മുബാറക് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top