07 July Thursday

കൊട്ടിയൂർ ഐആർപിസി ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

 കൊട്ടിയൂർ 

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌  ഐആർപിസി പേരാവൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു. ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉത്ഘാടനം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് തലശേരി ഏരിയാ സെക്രട്ടറി കെ ടി സുധി അധ്യക്ഷനായി.  മരുന്നുമുൾപ്പെടെ വിദഗ്‌ധരുടെ സേവനം  ഹെൽപ്‌ ഡെസ്‌കിൽ ലഭ്യമാകുമെന്ന്‌ പി ജയരാജൻ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മുഖ്യഥിതിയായി.  അഡ്വ. എം രാജൻ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന, ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ ഗോകുൽ, കെ എൻ സുനീന്ദ്രൻ, സുരേന്ദ്രൻ തച്ചോളി എന്നിവർ സംസാരിച്ചു. ഫോൺ:  98478 05494, 94965 61123.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top