08 July Wednesday

ഷോക്കേറ്റ്‌ മരിച്ചവരുടെ കുടുംബത്തിന്‌ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്‌ അടിയന്തര സഹായമായി ലഭിച്ച 4 ലക്ഷം രൂപയുടെ ചെക്ക് സജി ചെറിയാന്‍ എംഎല്‍എ മഞ്ജുവിന്റെ ഭര്‍ത്താവ് സജിയ്ക്ക് കൈമാറുന്നു

മാന്നാർ
വൈദ്യുതാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‌ അടിയന്തര ധനസഹായം നൽകി. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യഘട്ടമായി നാലുലക്ഷത്തിന്റെ ചെക്കാണ്‌ നൽകിയത്‌. ബുധനൂർ കടമ്പൂര് ഒന്നാം വാർഡിൽ പടനശേരി ഓമനയമ്മ, മഞ്ജു എന്നിവരാണ് മരിച്ചത്.സജി ചെറിയാൻ എംഎൽഎ തുക മഞ്ജുവിന്റെ ഭർത്താവ്‌ സജി‌ക്ക്‌ കൈമാറി. ബാക്കി ആറ്‌ ലക്ഷം രേഖകൾ സമർപ്പിച്ചാലുടൻ കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപ്പണിക്കർ, നിർമലാ ഗോവിന്ദൻ, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ വി എൻ പ്രസാദ് തുടങ്ങിയവർ സന്നിഹിതരായി.
പ്രധാന വാർത്തകൾ
 Top