21 September Saturday

നാട‌് ശുചിയാക്കാൻ ആയിരങ്ങൾ

സ്വന്തം ലേഖകൻUpdated: Monday May 20, 2019

സിപിഐ എം നേതൃത്വത്തിൽ ഹാജിയാർപള്ളിയിൽ നടന്ന ശുചീകരണം

  

മലപ്പുറം
മഴയ‌്ക്ക‌ുമുമ്പ‌് മാലിന്യംനീക്കി നാട‌്  ശുചിയാക്കാൻ ഏക മനസ്സോടെ സിപിഐ എം പ്രവർത്തകർ രംഗത്ത‌്. രണ്ട‌് ദിവസമായി നടന്ന ശുചീകരണ പ്രവർത്തനത്തിൽ ആയിരങ്ങൾ അണിചേർന്നു. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനെ നിരവധിപേരാണ‌് പിന്തുണയ‌്ക്കാനെത്തിയത‌്.  റോഡരികുകള്‍, പുഴകൾ, തോടുകൾ, കനാലുകൾ, കുളങ്ങൾ എന്നിവിടങ്ങളെല്ലാം മാലിന്യവിമുക്തമാക്കി. 
പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി  പള്ളിപ്പുറം കുളം വൃത്തിയാക്കി. പാർടി ലോക്കൽ സെക്രട്ടറി കെ കെ  ജയചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം ടി കാർത്തികേയൻ,  പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ  ദേവൻ ആലുങ്ങൽ, ലോക്കൽ കമ്മിറ്റി അംഗം ബൈജു, പള്ളിപ്പുറം ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, ഡിവൈഎഫ്ഐ   പള്ളിപ്പുറം യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന വ്യാപകമായി സിപിഐ എം നേതൃത്വത്തിൽ  നടത്തുന്ന മഴക്കാലപൂർവ ശുചീകരണ ഭാഗമായി സിപിഐ എം ആലങ്കോട്, നന്നംമുക്ക് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ജങ്ഷൻ ശുചീകരിച്ചു. വി വി കുഞ്ഞുമുഹമ്മദ്, പി വിജയൻ, കെ കെ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
കീഴാറ്റൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പരിസരം, ആക്കപറമ്പ് ടൗൺ എന്നിവിടങ്ങൾ വൃത്തിയാക്കി. കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളുമാണ് ശുചിയാക്കിയത്. 
മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം വി ജോതിഷ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എൻ നിതീഷ്, കക്കാട്ടിൽ കുഞ്ഞിപ്പ, പി ഉണ്ണികൃഷ്ണൻ, കെ ശിവൻ, കെ ടി മുസ്തഫ, എ പി സമീർ എന്നിവർ സംസാരിച്ചു. നിരവധി പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി.
സിപിഐ എം മലപ്പുറം ന​ഗരസഭ 19-ാം വാർഡ്   കമ്മിറ്റി സിവിൽ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. നിരവധി പേർ പങ്കാളികളായി. വാർഡ് കൗൺ‍സിലർ സി പി സലീന, കെ പി എ ഷെരീഫ്, റുഖിയ, ജയശ്രീ എന്നിവർ നേതൃത്വം നൽകി. സിപിഐ എം ഹാജ്യാർപള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഹാജ്യാർപള്ളി ടൗണും പരിസരങ്ങളും ശുചീകരിച്ചു. എം സുധാകരൻ, കെ പി ചന്ദ്രൻ, എൻ കുഞ്ഞിമുഹമ്മദ്, കെ ഫവാസ്, എൻ സനൂപ്, കെ പി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
സിപിഐ എം തിരൂർ പടിയം ബ്രാഞ്ചും ഡിവൈഎഫ്ഐ വാക്കാട് വില്ലേജ് കമ്മിറ്റിയും സംയുക്തമായി വാക്കാട് പടിയം മെയിൻ റോഡും ഹെൽത്ത് സെന്റർ പരിസരവും വൃത്തിയാക്കി. സിപിഐ എം വെട്ടം ലോക്കൽ കമ്മിറ്റി അംഗം  പി വി രാജു,  ബൈജു, ഷെബീബ്, എൻ രാഹുൽ, ആർ കെ സുകുമാരൻ, വി   സണ്ണി, പ്രണേഷ്,  രത്നം, വി   പ്രമീള  എന്നിവർ നേതൃത്വം നല്‍കി.
പ്രധാന വാർത്തകൾ
 Top