15 September Sunday

വില ഉയരുന്നു; തക്കാളിയിൽ പ്രതീക്ഷവച്ച‌് കർഷകർ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

തമിഴ്നാട്ടിലെ ഉദുമൽപേട്ട ചന്തയിൽ വിൽപനയ്‌ക്കായി എത്തിച്ച തക്കാളി

മറയൂർ
ഏറെ നാളുകൾക്കുശേഷം തക്കാളി കർഷകർക്ക് ആശ്വാസമായി വില ഉയരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് തക്കാളിയുടെ വില കൂടിയത് കർഷകർക്ക് പ്രതീക്ഷയായി. മറയൂരിന്റെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ ഉദുമൽപേട്ട, കൊഴുമം, അങ്കാലക്കുറിച്ചി, നെഠാരപെട്ടി, കുരൾപെട്ടി, ഒട്ടംചിത്രം എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തക്കാളി എത്തുന്നത്. 
ഉദുമൽപേട്ടയിൽ തക്കാളിയുടെ മൊത്ത വ്യാപാര വില 20 മുതൽ 30 രൂപ വരെയാണ്. ഇതു കച്ചവടക്കാരിൽനിന്ന് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോൾ കിലോയ്ക്ക് 35 മുതൽ 55 രൂപ വരെയാകും. കഴിഞ്ഞ മാസം ആദ്യം തക്കാളിയുടെ വില കിലോയ്ക്ക് അഞ്ച‌് മുതൽ 10 രൂപ വരെയായിരുന്നു. ചന്തയിൽ തക്കാളി കിട്ടാത്തതാണ് വിലയിൽ മാറ്റം ഉണ്ടാകാൻ കാരണം. മുൻ മാസങ്ങളിൽ ലഭിച്ചതിന്റെ നാലിലൊന്ന് തക്കാളി പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നുമുള്ള തക്കാളി വരവ് കുറഞ്ഞതും കടുത്ത വരൾച്ചയുമാണ് തക്കാളി ഉൽപാദനം കുറയാനും വില വർധിക്കാനും കാരണമായത‌്.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top