23 May Thursday

കുപ്രചാരണങ്ങൾക്ക‌് മറുപടിയായി കല്യോട്ടെ എൽഡിഎഫ‌് പൊതുയോഗം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
കാഞ്ഞങ്ങാട‌്   
പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ മറവിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ‌് നേതൃത്വം നടത്തിവരുന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിച്ച‌് കല്യോട്ട‌് സ‌്ത്രീകളുൾപ്പടെ നുറുകണക്കിനാളുകൾ  അണിനിരന്ന‌് എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗം. വെള്ളിയാഴ‌്ച വൈകിട്ട‌്  എല്ലാ വിധ ഭീഷണികളെയും അവഗണിച്ച‌് നിരവധി പേർ യോഗത്തിനെത്തി. അക്രമവും ഭീഷണിയും വകവെക്കാതെ സിപിഐ എമ്മിന‌് പിന്നിൽ പ്രദേശത്തെ ജനങ്ങൾ അണിനിരക്കുന്നത‌് കോൺഗ്രസ‌് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട‌്.  ഇതിന‌് ആക്കം കൂട്ടുന്നതായിരുന്നു പൊതുയോഗം. ഏത‌് ഭീഷണിക്കു മുമ്പിലും മുട്ടുമടക്കാതെ ചെങ്കൊടിക്കീഴിൽ  ഉറച്ചുനിൽക്കുമെന്ന‌് ജനാവലി പ്രഖ്യാപിച്ചു. പൊതുയോഗം എൽഡിഎഫ‌്
സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ  ഉദ‌്ഘാടനംചെയ‌്തു. സംഭവിക്കാൻ പാടില്ലാത്തത‌് കല്യോട്ട‌്  സംഭവിച്ചു.  കൊലപാതകത്തെ സിപിഐ എം അപലപിച്ചു. അക്രമികളെ തള്ളിപ്പറഞ്ഞു. എന്നാൽ, ചീമേനിയിൽ  അഞ്ച‌് സഖാക്കളെ  വെട്ടിപ്പരിക്കേൽപ്പിച്ച‌്  തീയിട്ടുകൊന്ന കോൺഗ്രസ‌് നേതൃത്വം നാളിതുവരെയായി ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. അതിക്രമമില്ലാത്ത കേരളത്തിനായി സിപിഐ എം മുന്നിട്ടിറങ്ങുമെന്നും സതീഷ‌്ചന്ദ്രൻ പറഞ്ഞു. എം ബാലകൃഷ‌്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ടി വി കരിയൻ,  ശാരദാ എസ‌്നായർ, പി കൃഷ‌്ണൻ, പി രാമചന്ദ്രൻ, മധു മുതിയക്കാൽ എന്നിവർ സംസാരിച്ചു. എൻ ബാലകൃഷ‌്ണൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top