27 May Wednesday

തദ്ദേശസ്ഥാപനങ്ങൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കൽപ്പറ്റ
കോവിഡ്‌ 19 ന്റെ വ്യാപനം തടയാൻ കരുതലും ജാഗ്രതയുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും. ശുചിത്വവും പ്രതിരോധവും ഉറപ്പാക്കി മുന്നേറാൻ തദ്ദേശസ്ഥാപനങ്ങൾ സജ്ജമായികഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവും വീഡിയോ കോൺഫറൻസ്‌ വഴി ജനപ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത വരുത്താനും ഓഫീസുകൾ പൊതുസ്ഥലങ്ങൾ, ബസ്‌സ്‌റ്റാൻഡ്‌, മാർക്കറ്റ്‌ എന്നിവിടങ്ങൾ നല്ല രീതിയിൽ ശുചീകരണം നടത്താനും തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിച്ചു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും ജനങ്ങൾ കൂടുതൽ ഇടപഴകുന്ന സ്ഥലങ്ങളിലും ശുചിത ബോധവൽക്കരണം ശക്തമാക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ച രീതിയിൽ വിവാഹങ്ങളും പൊതുപരിപാടികളും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപെടുത്തുന്ന നടപടി കർശനമായി പ്രാവർത്തികമാക്കാനും തീരുമാനിച്ചു. മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധപുലർത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ എന്നിവർക്കെല്ലാം പ്രത്യേകപരിഗണ നൽകി ബോധവൽക്കരണം ഊർജിതമാക്കും. 
പ്രധാന വാർത്തകൾ
 Top