25 May Monday

കുമാരപുരത്ത്‌ ആരോഗ്യത്തിന്‌ മുൻഗണന

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
ഹരിപ്പാട് 
ആരോഗ്യ, വിദ്യാഭ്യാസ, സേവനമേഖലകൾക്ക്‌ മുൻഗണന നൽകുന്ന കുമാരപുരം പഞ്ചായത്ത്‌ ബജറ്റ് വൈസ്‌പ്രസിഡന്റ്‌ സിന്ധു മോഹൻ അവതരിപ്പിച്ചു. 20.63 കോടി രൂപ വരവും 20.38 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 
 ആർദ്രം പദ്ധതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കാൻ 50 ലക്ഷം വകയിരുത്തി. ക്യാൻസർ ഭീഷണി തുടക്കത്തിലേ കണ്ടെത്താൻ രണ്ട്‌ മൊബൈൽ മാമോഗ്രാം മെഷീനുകൾക്ക് എട്ടുലക്ഷം, ക്യാൻസർ, കിഡ്നി രോഗികൾക്ക് സൗജന്യമരുന്ന്, ക്യാൻസർ അതിജീവിച്ചവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ, ആശാ പ്രവർത്തകർക്ക് സൈക്കിൾ, ബഡ്‌സ്‌ സ്‌കൂൾ എന്നിവ നടപ്പാക്കും. യോഗത്തിൽ പ്രസിഡന്റ്‌ എസ് സുരേഷ്‌കുമാർ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top