02 December Wednesday
3.5 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം കയറ്റി അയച്ചു

ഹരിത കേരളത്തിന്‌ കരുവാറ്റ മാതൃക

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
 
കാർത്തികപ്പള്ളി
സംസ്ഥാന സർക്കാരിന്റെ ‘ഹരിതകേരളം’പദ്ധതിയുടെ ഭാഗമായി കരുവാറ്റ പഞ്ചായത്ത്‌ 3.5 ടൺ പ്ലാസ്‌റ്റിക് മാലിന്യം കയറ്റി അയച്ചു. ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യമാണ്‌ ഐആർടിസിയുടെ സഹായത്തോടെ തമിഴ്നാട്ടിലെ പുനരുൽപ്പാദന കേന്ദ്രത്തിലേക്ക് അയച്ചത്. വാഹനം പഞ്ചായത്ത്  പ്രസിഡന്റ്‌ സി സുജാത ഫ്ലാഗ്ഓഫ് ചെയ്‌തു.
ജനുവരിയിലും- ഫെബ്രുവരിയിലും ശേഖരിച്ച പ്ലാസ്‌റ്റിക്‌ പഞ്ചായത്ത്‌ ഓഫീസിനുമുകളിലെ താൽക്കാലിക എംസിഎഫിലാണ്‌ സൂക്ഷിച്ചത്. ഇത്‌ തരംതിരിച്ചാണ്‌ കൈമാറിയത്‌. ഇവ തരംതിരിക്കുന്നതിനിടെ പഞ്ചായത്ത് ഓഫീസിൽ പ്ലാസ്‌റ്റിക്‌ മാലിന്യം കെട്ടിക്കിടക്കുന്നെന്ന തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top