27 May Wednesday

കണ്ണിമുറിയാതെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി കെഎസ്ആർടിസി സ്‍റ്റാൻഡിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രം സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കരുതലൊരുക്കി ജില്ല. കോവിഡ് 19നെ പ്രതിരോധിക്കാന്‍ കൈകഴുകല്‍ കേന്ദ്രങ്ങള്‍ എങ്ങും സജീവം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍, യുവജനസംഘടനകള്‍, മാധ്യമ കൂട്ടായ്മകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ മുന്‍കൈയ്യില്‍ പ്രധാനകേന്ദ്രങ്ങളിലൊക്കെയും കൈകഴുകള്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി.
ചാരുംമൂട്
വ്യാപാരി വ്യവസായി സമിതി ചാരുംമൂട് യൂണിറ്റിന്റെ കൈകഴുകൽ കേന്ദ്രം പഞ്ചായത്ത്  പ്രസിഡന്റ്‌ ശാന്ത ഗോപാലക‌ൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ബി ഫഹദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സെക്രട്ടറി എൻ എൻ ചന്ദ്രൻ, ഏരിയ പ്രസിഡന്റ്‌ എൻ നൗഷാദ്, കെ രാജൻ, സന്തോഷ്, ഷംനാദ് നൈസ് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ചാരുംമൂട് ജങ്ഷൻ വെയിറ്റിങ് ഷെഡ്ഡിൽ കൈകഴുകൽ കേന്ദ്രം ഒരുക്കി. കെ രാഘവൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് സെക്രട്ടറി എസ് മുകുന്ദൻ, ആർ അനിൽ, ദിലീപ് മുഹസിൻ, എ ജി അരുൺ, സനൂപ് സലീം, അബുൾ എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് പള്ളിക്കത്തറ തോപ്പിൽഭാസി സ്‌മാരക ആശുപത്രിയിൽ ഒരുക്കിയ കൈകഴുകൽ കേന്ദ്രം സിപിഐ എം ഏരിയ കമ്മറ്റിയംഗം വി കെ  അജിത്ത് ഉദ്ഘാടനംചെയ്‌തു. ആദിഷ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. റിഷാദ്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ രാജു, ജെ രവീന്ദ്രനാഥ്, സി ചന്ദ്രൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ശ്രീനി, ഷാനവാസ്, ജെ ജലീൽ, ഷെഫീഖ്‌, ഉണ്ണി എന്നിവർ സംസാരിച്ചു.
താമരക്കുളം പഞ്ചായത്തിൽനിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ അർഹത പരിശോധന 21 മുതൽ 24 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും. റേഷൻകാർഡ്, എംപ്ലോയിമെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്‌എസ്‌എൽസി ബുക്ക്, ടിസി, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം നേരിട്ട് ഓഫീസിൽ ഹാജരാകണം.
മാവേലിക്കര
ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി മാവേലിക്കര കെഎസ്ആർടിസി സബ് ഡിപ്പോയിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ, ബ്ലോക്ക് സെക്രട്ടറി അഡ്വ. ആർ ശ്രീനാഥ് എന്നിവർ സംസാരിച്ചു. 
മാവേലിക്കര മീഡിയ സെന്റർ അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ മാസ്‌കുകൾ പ്രസിഡന്റ് കെ രഘുപ്രസാദ് വിതരണംചെയ്‌തു. അനൂപ് ചന്ദ്രൻ എറ്റുവാങ്ങി. സാൽവേഷൻ ആർമി തഴക്കര ചർച്ച് കെഎസ്ആർടിസി മാവേലിക്കര റീജണൽ വർക്ക്ഷോപ്പ് ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറും നൽകി. മേജർ ജസ്‌റ്റിനിൽനിന്ന്‌ വർക്ക്ഷോപ്പ് വർക്ക്സ് മാനേജർ കെ ജി സുധീർ ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ യൂണിറ്റ്‌ മങ്ങാരത്ത് സ്ഥാപിച്ച കൈകഴുകൽ കേന്ദ്രം പ്രവാസിസംഘം ഭരണിക്കാവ് മേഖലാ പ്രസിഡന്റ്‌ ഹാഷിം അരീപ്പുറത്ത്  ഉദ്‌ഘാടനംചെയ്‌തു.
ഹരിപ്പാട്
കുമാരപുരം സഹകരണ ബാങ്ക്‌ ശാഖകളിൽ കൈകഴുകൽ കേന്ദ്രം ഒരുക്കി. ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു.
ഡിവൈഎഫ്ഐ ചെറുതന മേഖലാ  കമ്മിറ്റി കൈകഴുകല്‍ കേന്ദ്രം സജ്ജമാക്കി.  ആയാപറമ്പു ഹൈസ്‌കൂൾ ജങ്ഷനില്‍ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ സുരേഷ് ഉദ്‌ഘാടനംചെയ്‌തു.
പ്രധാന വാർത്തകൾ
 Top