27 May Wednesday

നിരീക്ഷണത്തിൽ 2472 പേർ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
ആലപ്പുഴ
കോവിഡ്‌ –- 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 2472 പേർ നിരീക്ഷണത്തിൽ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്‌ 10 പേർ നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്‌ച 548 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. പരിശോധനയ്‌ക്കയച്ച 129 സാമ്പിളുകളിൽ 117 എണ്ണവും നെഗറ്റീവാണ്. ഏഴ് സാമ്പിളുകൾ വ്യാഴാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചു.
പൊതുജനങ്ങൾ, ഓഫീസുകൾ, ഓട്ടോസ്‌റ്റാൻഡുകൾ, വായനശാലകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 98 ബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. വിവിധയിടങ്ങളിലായി ചെറുഗ്രൂപ്പുകൾക്ക് 794 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. 34,100 നോട്ടീസ്‌ വിതരണംചെയ്‌തു. ബാങ്ക് മാനേജർമാർക്കും ഡെന്റൽ കോളേജ്‌ വിദ്യാർഥികൾക്കും ക്ലാസ്‌ നടത്തി.
പ്രധാന വാർത്തകൾ
 Top