27 May Wednesday

കൊലക്കേസ് പ്രതി 5 വർഷത്തിനുശേഷം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 

മാരാരിക്കുളം
കലവൂർ ഐടിസി വേണുഗോപാൽ വധക്കേസിലെ നാലാംപ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിൽ. വൈക്കം മറവൻതുരുത്ത് കിഴക്കേ മൻസിലിൽ ബാബു (നിജാബുദീൻ –- 34) ആണ് അറസ്‌റ്റിലായത്. ചേർത്തല ഡിവൈഎസ്‌പി കെ ജി ലാലിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേകസംഘമാണ് ഇയാളെ പിടികൂടിയത്‌.
 2015 ഫെബ്രുവരി നാലിനായിരുന്നു വേണുഗോപാലിന്റെ കൊലപാതകം. വലിയ കലവൂരിലെ എമ്മാച്ചൻ കൊലക്കേസിലെ പ്രതിയായിരുന്നു വേണുഗോപാൽ. എമ്മാച്ചനെ കൊന്നതിന്റെ പ്രതികാരമായി വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിൽ നാല്‌ സ്‌ത്രീകൾ ഉൾപ്പെടെ 21 പ്രതികളുണ്ട്. ക‌ൃത്യം നിർവഹിച്ചശേഷം ഗോവ, കുളു, മണാലി, അജ്മീർ എന്നിവിടങ്ങളിൽ ഒളിവിൽപോയ ബാബു വ്യാഴാഴ്‌ച വീട്ടിലെത്തിയപ്പോഴാണ്‌ പിടിയിലായത്. മാരാരിക്കുളം സിഐ മിഥുൻ, എസ്ഐ സഞ്‌ജീവ്കുമാർ, സിപിഒമാരായ ഷൈൻ, നെഹൽ, സൈലുമോൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായി. പ്രതിയെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.
പ്രധാന വാർത്തകൾ
 Top