01 April Wednesday

മുത്തൂറ്റ് സമരം ഇന്ന്‌ 50–-ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

സിഐടിയു പേരൂർക്കട ഏരിയ കമ്മിറ്റി മുത്തൂറ്റ് ഫിനാൻസ് കവടിയാർ ബ്രാഞ്ചിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണ ബുധനാഴ്‌ച സിഐടിയു സംസ്ഥാന സെക്രട്ടറി പി എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

പേരൂർക്കട
മുത്തൂറ്റ് സമരത്തിൽ പങ്കെടുത്ത തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരം 50 –--ാംദിവസത്തിലേക്ക്. സമരത്തിൽ പങ്കെടുത്ത 166 തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയു പേരൂർക്കട ഏരിയ കമ്മിറ്റി മുത്തൂറ്റ് ഫിനാൻസ് കവടിയാർ ബ്രാഞ്ചിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല  ധർണ 49–--ാംദിവസം സിഐടിയു സംസ്ഥാന സെക്രട്ടറി പി എസ് മധുസൂദനൻ ഉദ്ഘാടനംചെയ്തു. 
 
ജില്ലാ കമ്മിറ്റി അംഗം പി എസ് ജയചന്ദ്രൻ  അധ്യക്ഷനായി. പേരൂർക്കട ഏരിയ സെക്രട്ടറി ചാന്നാംവിള എ മോഹനൻ, പ്രസിഡന്റ് എ അജ്മൽ ഖാൻ, ജി സ്റ്റാൻലി, വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുത്തൂറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ശോലിത സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top